സമരം ഫലം കണ്ടു, നിര്‍ത്തലാക്കിയ ബസ് സർവിസ് പുനരാരംഭിച്ചു

നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയതി‍​െൻറ ഭാഗമായി നിർത്തലാക്കിയ ബസ് സർവിസ് സമരത്തെ തുടർന്ന് പുനരാരംഭിച്ചു. നിലമ്പൂരില്‍നിന്ന് കക്കാടംപൊയില്‍ വഴി തിരുവമ്പാടിയിലേക്ക് സര്‍വിസ് നടത്തിയിരുന്ന ബസി​െൻറ അവസാന സർവിസാണ് വെള്ളിയാഴ്ച മുതൽ നിര്‍ത്തലാക്കിയിരുന്നത്. തിങ്കളാഴ്ച കക്കാടംപൊയിലില്‍നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന ബസില്‍ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും കയറി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. നിര്‍ത്തലാക്കിയ അവസാന ട്രിപ്പ് പുനരാരംഭിക്കാതെ പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. എ.ടി.ഒ പി.വി. സാമുവലുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സർവിസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിച്ച് ഇതേ ബസില്‍ത െന്ന സമരക്കാർ നാട്ടിലേക്ക് മടങ്ങി. യൂത്ത് കോൺഗ്രസ് വയനാട് പാര്‍ലമ​െൻറ് മണ്ഡലം വൈസ് പ്രസിഡൻറ് ഹാരിസ് ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉബൈസ് പൂക്കോടന്‍, മണ്ഡലം ഭാരവാഹികളായ ജെയിംസ് മനയാനിക്കല്‍, സണ്ണി കൂനങ്കിയില്‍, സക്കീര്‍ എരഞ്ഞിമങ്ങാട്, ഗ്രാമപഞ്ചായത്ത് അംഗം അനീഷ് അഗസ്റ്റിന്‍, മാത്യു കോട്ടാരത്തില്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. രാവിലെ 6.45ന് നിലമ്പൂരില്‍നിന്ന് പുറപ്പെട്ട് 11ഒാടെ തിരിച്ചെത്തുന്ന ബസ് തുടര്‍ന്ന് 11.30ന് കക്കാടംപൊയിലിലേക്കും തിരിച്ച് നാലോടെ ഡിപ്പോയിലുമെത്തും. പിന്നീട് വൈകീട്ട് 4.40നാണ് കക്കാടംപൊയിലിലേക്ക് സർവിസ്. സ്വകാര്യ ബസുകള്‍ക്കടക്കം സര്‍വിസില്ലാത്ത ഈ മേഖലയില്‍ ഏക സർവിസാണിത്. മൂലേപ്പാടം മുതല്‍ കക്കാടംപൊയില്‍ വരെയുള്ള 12 കിലോമീറ്റര്‍ ഭാഗത്തെ നൂറുകണക്കിന് മലയോര കര്‍ഷകര്‍ക്കും ഒമ്പത് ആദിവാസി കോളനികള്‍ക്കും ഏക ആശ്രയവും ഈ സർവിസാണ്. പടം. 5- നിര്‍ത്തലാക്കിയ ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.