ml ala 2 pw

വില്ലേജ് ഓഫിസ് ധർണ അലനല്ലൂർ: തൊഴിലുറപ്പ് വേതന കുടിശ്ശിക ഉടൻ കൊടുക്കുക, വിലനിലവാരം പിടിച്ച് നിർത്തുക, പകർച്ചപ്പനി തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അലനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫിസിനു മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി പൂതാനി നസീർ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹബീബുല്ല അൻസാരി അധ്യക്ഷത വഹിച്ചു. കീടത്ത് അബ്ദു, കെ. ശങ്കരനാരായണൻ, കെ. തങ്കച്ചൻ, വി.സി. രാമദാസ്, കാസിം ആലായൻ, നവാസ് ചോലയിൽ, യു.കെ. സത്യനാരായണൻ, കെ.എ. ഹനീഫ, മുസ്തഫ പാറപ്പുറത്ത്, കെ. മണികണ്ഠ രാജീവ് എന്നിവർ സംസാരിച്ചു. ---------------------------------------------------- അലിഫ് അറബിക് ക്ലബ് ടാലൻറ് പരീക്ഷ അലനല്ലൂർ: അലിഫ് അറബിക് ക്ലബ് മണ്ണാർക്കാട് ഉപജല്ലതല ടാലൻറ് ടെസ്റ്റ് നടന്നു. സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രാജൻ മാസ്റ്റർ സമ്മാന വിതരണം നടത്തി. കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് കുഞ്ഞലവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹംസ അൻസാരി, അസൈനാർ, കരീം, അഷ്‌റഫ്‌, മുനീർ, സമദ്, അലി, നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.