pkg5 ഹിന്ദുജനസംഖ്യ വർധിപ്പിക്കണം ^വി.എച്ച്.പി ദേശീയ സെക്രട്ടറി

pkg5 ഹിന്ദുജനസംഖ്യ വർധിപ്പിക്കണം -വി.എച്ച്.പി ദേശീയ സെക്രട്ടറി പാലക്കാട്: കേരളത്തിൽ ഹിന്ദുജനസംഖ്യ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി മഹാവീര്‍ സിങ്. കേരളത്തിലെ ജനസംഖ്യ വർധന ഹിന്ദു ജനസംഖ്യയെ കുറഞ്ഞ കാലത്തിനുള്ളിൽ ന്യൂനപക്ഷമാക്കുമെന്നും മഹാവീർ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തി‍​െൻറ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തെ വോട്ടുബാങ്കായി ഉപയോഗിക്കുന്നതില്‍ ഇതര സമുദായങ്ങൾ കാണിക്കുന്ന വ്യഗ്രത ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും കാണാം. ഇത് സംഘര്‍ഷഭരിതമായ ചുറ്റുപാടിലേക്ക് നയിക്കും. സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാര്‍ അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ ക്ലാസെടുത്തു. എസ്.ജെ.ആർ. കുമാറിനെ സംസ്ഥാന പ്രസിഡൻറായും വി. മോഹനനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. ബി.ആര്‍. ബാലരാമന്‍ (വര്‍ക്കിങ് പ്രസിഡൻറ്), സരള എസ്. പണിക്കര്‍, കെ.പി. നാരായണന്‍, വി.ആര്‍. രാജശേഖരന്‍, പി. ഭാസ്‌കരന്‍ (വൈസ് പ്രസിഡൻറ്), ടി. രാജശേഖരന്‍, പി.ജി. കണ്ണന്‍, എം.ബി. വിജയകുമാര്‍, എ.സി. ചെന്താമരാക്ഷന്‍ (ജോ. സെക്രട്ടറി), പി. ശ്രീനിവാസ പ്രഭു (ട്രഷറര്‍), പി. സതീഷ്‌മേനോന്‍ (ജോ. ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. cap pg4 പാലക്കാട് നടന്ന വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളന സമാപനത്തില്‍ കേന്ദ്രീയ സെക്രട്ടറി മഹാവീര്‍ സിങ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.