ഹജ്ജ്‌ വളൻറിയർ: സ്ത്രീകൾക്ക് അവസരം നൽകണം -^മന്ത്രി ജലീൽ

ഹജ്ജ്‌ വളൻറിയർ: സ്ത്രീകൾക്ക് അവസരം നൽകണം --മന്ത്രി ജലീൽ കൊണ്ടോട്ടി: ഹജ്ജ് വേളയിൽ തീർഥാടകരെ സഹായിക്കുന്നതിനുള്ള വളൻറിയർമാരെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾക്കും അവസരം നൽകണമെന്ന് മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. ഹജ്ജ് തീർഥാടകരിൽ കൂടുതൽ സ്ത്രീകളാണെന്ന കാര്യം പരിഗണിച്ചാണ് ഇൗ ആവശ്യം ഉന്നയിക്കുന്നത്. വളൻറിയർമാരെ തെരഞ്ഞെടുക്കുമ്പോൾ രണ്ട് തവണ പോയവർക്ക് വീണ്ടും അവസരം നൽകില്ലെന്നും മന്ത്രി പറഞ്ഞു. വളൻറിയർമാരായി തെരഞ്ഞെടുത്തവർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് കോഓഡിനേറ്റർ എൻ.പി. ഷാജഹാൻ ക്ലാസെടുത്തു. ഹജ്ജ്‌ കമ്മിറ്റി അംഗങ്ങളായ എ.കെ. അബ്ദുറഹ്മാൻ, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, പി.കെ. അസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.