ml21കരിങ്കല്ലത്താണി: നിലംപൊത്താറായ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു

നിലംപൊത്താറായ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു കരിങ്കല്ലത്താണി: പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലെ പാണമ്പി ക്രിസ്ത്യൻപള്ളിക്ക് സമീപം മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. റോഡിൽ നിന്നും അൽപം ഉയരത്തിൽ നിൽക്കുന്ന രണ്ട് മരങ്ങളുടെ അടിയിലെ മണ്ണ് മുഴുവനും പോയ നിലയിലാണ്. ശക്തമായ കാറ്റോ മറ്റോ ഉണ്ടായാൽ മരം നിലംപൊത്തുമെന്ന അവസ്ഥയിലാണ്. നിരവധി യാത്രക്കാർ പോകുന്ന റോഡാണിത്. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് പൊന്ന്യാകുർശ്ശി പൗരസമിതി ആവശ്യപ്പെട്ടു. 1. പാണമ്പിയിലെ നിലംപൊത്താറായ മരം ഉപകരണങ്ങൾ വിതരണം ചെയ്തു കരിങ്കല്ലത്താണി: താഴെക്കോട് പഞ്ചായത്തിൽ 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾ പഠനമുറി ഒരുക്കുന്നതി​െൻറ ഭാഗമായാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. എട്ടാം ക്ലാസിൽ പഠിക്കുന്ന 91 വിദ്യാർഥികൾക്കാണ് മേശ, കസേര, ടേബിൾ ലാമ്പ് എന്നിവ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. എ. കെ. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ജാഫർ മാസ്റ്റർ, കെ.കെ ശങ്കുണ്ണി, ഡോ. സക്കീർ നാലകത്ത്, ഹരികുമാർ, എൻ. മാനുഹാജി എന്നിവർ സംസാരിച്ചു. 2. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എ.കെ. നാസർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.