Tir MP4

പശ്ചിേമഷ്യ: ഇന്ത്യ ഇടപെടണം പൊന്നാനി: പശ്ചിമേഷ്യൻ പ്രശ്നങ്ങൾ സങ്കീർണമാകുന്ന സാഹചര്യത്തിൽ ഇന്ത്യ ശക്തമായി ഇടപെടുകയും ഇത്തരം സംഭവങ്ങളെ അപലപിക്കാൻ മുന്നോട്ടുവരണമെന്നും കേരള ഹജ്ജ് വെൽെഫയർ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ കെ.എം. മുഹമ്മദ് കാസിം കോയയുടെ അധ്യക്ഷതയിൽ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഉംറ തീർഥാടകരെ സേവന നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുഞ്ഞിബാവ ഹാജി സ്വാഗതവും നൗഫൽ സഅദി നന്ദിയും പറഞ്ഞു. രോഗ പ്രതിരോധ ചിത്രങ്ങൾ പ്രദർശനം തുടങ്ങി എടപ്പാൾ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ 'രോഗപ്രതിേരാധ ചിത്രപ്രദർശനം ആരംഭിച്ചു. വിദ്യാർഥികളിൽ രോഗപ്രതിരോധ അവബോധം ഉണ്ടാക്കുക വഴി സന്ദേശം സമൂഹത്തിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചിത്ര പ്രദർശനത്തി​െൻറ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്തിലെ പോത്തന്നൂർ മലബാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. കവിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. പ്രേമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുജിത മണികണ്ഠൻ, കെ.വി. സലീം, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, കബീർ ഇടക്കയിൽ, ശ്രീജിത പ്രദീപ്, സ്കൂൾ ലീഡർ കെ. സിനാൻ എന്നിവർ സംസാരിച്ചു. പടം:Tir p3 വിദ്യാലയ രോഗപ്രതിരോധ ചിത്രപ്രദർശനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. കവിത ഉദ്ഘാടനം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.