രണ്ട്​ ദിവസം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസ് കരക്കെത്തിച്ചു

പൊന്നാനി: ഫൈബർ വള്ളത്തി​െൻറ എൻജിൻ തകരാറായതിനെ തുടർന്ന് . പടിഞ്ഞാറെക്കര സ്വദേശികളായ കല്ലംപറമ്പിൽ സെന്തിൽകുമാർ, വള്ളുവംപറമ്പിൽ ബാലൻ, കൊല്ലം പാണത്തുവിള തെക്കേതിൽ ഷൈജുമോൻ എന്നിവരാണ് കടലിൽ അകപ്പെട്ടത്. പൊന്നാനി ലൈറ്റ് ഹൗസ് പരിധിയിൽനിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് രണ്ടുദിവസം ഇവർ കുടുങ്ങിക്കിടന്നത്. അപകടവിവരം കൈമാറുന്നതിനുള്ള യന്ത്രം വഴി വിവരമറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞദിവസം രാത്രി 10 മണിയോടെ കൊച്ചിയിൽനിന്ന് ഫിഷറീസ് വകുപ്പ് പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോസ്റ്റൽ സി.ഐ അബ്ദുൽ മജീദി​െൻറ നിർദേശത്തെ തുടർന്ന് ഫിഷറീസ് വകുപ്പി​െൻറ ബോട്ടിൽ സി.പി.ഒമാരായ മനോജും രഞ്ജുദാസും നടത്തിയ തിരച്ചിലിലാണ് തൊഴിലാളികളെ കണ്ടത്. തുടർന്ന് ഇവരെ ഫിഷറീസ് വകുപ്പി​െൻറ ബോട്ടിൽ കയറ്റുകയും യന്ത്രതകരാറുള്ള ബോട്ട് കെട്ടിവലിച്ച് കരക്കെത്തിക്കുകയുമായിരുന്നു. boat: കടലിൽ കുടുങ്ങിയ ഫൈബർ വള്ളം കരക്കെത്തിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.