മാലിന്യം തള്ളൽ കേന്ദ്രമായി കാഞ്ഞിരപ്പുഴ കനാൽ

ഒറ്റപ്പാലം: പകർച്ചവ്യാധി പടരുമ്പോഴും മാലിന്യം തള്ളാനുള്ള താവളമായി കാഞ്ഞിരപ്പുഴ കനാൽ മാറുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ അഭാവമാണ് കനാലിൽ മാലിന്യം നിറയാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മഴയെത്തുടർന്ന് കനാലിൽ വെള്ളം നിറഞ്ഞതോടെ മാലിന്യം ഒഴുകിത്തുടങ്ങിയത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും ഇലകളും വീണടിഞ്ഞു പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പകർച്ചപ്പനിക്ക് സഹായകമാവും വിധം കൊതുകുകൾക്ക് വളരാൻ അനുകൂല സാഹചര്യമാണ് കനാലിലെ മലിനജലം. മഴക്കാല പൂർവ ശുചീകരണം നടക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് നാട്ടുകാർ പറയുന്നു. കനാലിലെ മലിനജലം സമീപത്തെ കിണറുകൾ ഉൾെപ്പടെയുള്ള ജലാശയങ്ങൾക്കും ഭീഷണിയാണ്. പടം: മലിന ജലം നിറഞ്ഞ പനമണ്ണയിലെ കനാൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.