ഗ്രാമീൺ ബാങ്കിന് മുന്നിൽ ധർണ നടത്തി

ഗ്രാമീൺ ബാങ്കിന് മുന്നിൽ ധർണ മലപ്പുറം: അന്യായമായ ട്രാൻസ്ഫറുകൾ അവസാനിപ്പിക്കുക, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ അകാരണമായി തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് വർക്കേഴ്സ് ഓർഗനൈസേഷനും ഓഫിസേഴ്സ് ഓർഗനൈസേഷനും ഗ്രാമീൺ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആർ. രഘുരാജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സെക്രട്ടറി രശ്മിൽനാഥ്, എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് ബാബുരാജ്, സുശീൽ ബാബു, ഒ. ഗോപാലൻ, ശിവദാസ്, സായി പ്രകാശ്, ഗോപീഷ് ഉണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.