ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിന് 26 ലക്ഷം അനുവദിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിന് 26 ലക്ഷം അനുവദിച്ചു ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കാനും 26 ലക്ഷം രൂപ അനുവദിച്ചതായി എം.ബി. രാജേഷ് എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി സെപ്റ്റംബർ പകുതിയോടെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ പ്രവർത്തനം നടത്തുന്ന ഡയാലിസിസ് യൂനിറ്റിൽ കൂടുതൽ രോഗികൾ എത്തുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യം പരിഗണിച്ചാണ് വിപുലീകരണം. യൂനിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തി​െൻറ മുകൾനില കേന്ദ്രീകരിച്ചാണ് വിപുലീകരണം നടത്തുക. രണ്ടു ഡയാലിസിസ് മെഷീനുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുകയെന്നും രാജേഷ് പറഞ്ഞു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.