ഫാമിൽ തെരുവ്​ നായ്​ ആക്രമണം; 750 കോഴികൾ ചത്തു

പെരിന്തൽമണ്ണ: രാത്രിയിൽ കാവലില്ലാത്ത സമയം ഫാമിൽ കയറിയ തെരുവ് നായ്ക്കൾ 750 കോഴികളെ കടിച്ച് കൊന്നു. ഒന്നര ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലിപ്പറമ്പ് കാമ്പ്രത്ത് ജുമാമസ്ജിദിന് പരിസരത്തെ ഫാമിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാമ്പ്രം സ്വദേശികളായ കോരംകുളം അബ്ബാസ്, കുന്നത്ത് നൗഷാദ് എന്നിവർ വാടകക്ക് എടുത്ത് കോഴി വളർത്തുന്ന ഷെഡിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം. വ്യാഴാഴ്ച രാത്രി 12 വരെ ഇരുവരും ഫാമിലുണ്ടായിരുന്നു. കനത്ത മഴയായതിനാൽ പിന്നീട് വീടുകളിലേക്ക് പോയി. ഇതിന് ശേഷമാണ് നായ്ക്കൾ ഫാമിൽ കയറി കോഴികളെ കൊന്നത്. ഷെഡിന് മറയായി കമ്പിയഴികൾ അടിച്ചിട്ടുണ്ട്. ഇവ കടിച്ച് പൊളിച്ചാണ് നായ്ക്കൾ അകത്ത് കയറിയത്. 750 കോഴികളെ കടിച്ച് കൊന്ന് ഇറച്ചി തിന്നിട്ടുണ്ട്. 2500 കോഴികളായിരുന്നു ഷെഡിലുണ്ടായിരുന്നത്. അഞ്ഞൂറിലേറെ കോഴികൾക്ക് സാരമായി മുറിേവറ്റു. 25 ദിവസം വളർച്ച എത്തിയ കോഴികളായിരുന്നു ഷെഡിലുണ്ടായിരുന്നത്. 15 ദിവസം കഴിഞ്ഞാൽ ഇവ വിൽപനക്ക് പാകമാകും. ഇതിന് സമീപം മറ്റൊരു ഷെഡിൽ 2500 കോഴികളുണ്ടായിരുന്നു. അവക്ക് കുഴപ്പമില്ല. കാമ്പ്രം ഭാഗത്ത് പത്തോളം തെരുവ് നായ്ക്കൾ സ്ഥിരമായി അലഞ്ഞ് തിരിയാറുണ്ട്. ഇവയാണ് കൂട്ടിൽ കയറിയതെന്ന് കരുതുന്നു. നാല് ദിവസം മുമ്പ് കാമ്പ്രത്തെ ഹസൻകുട്ടിയുടെ ആടിനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു. തെരുവ് നായ് ശല്ല്യം മൂലം പുലർെച്ചയും സന്ധ്യകഴിഞ്ഞും തനിച്ച് നടക്കാൻ പ്രദേശത്തുകാർ ഭയപ്പെടുകയാണ്. തെരുവ് നായ്ക്കളെ ഇല്ലാതാക്കൻ നടപടി വേണമെന്ന വിവിധ സംഘടനകളുടെ ആവശ്യം ആലിപ്പറമ്പ് പഞ്ചായത്ത് ചെവിക്കൊണ്ടിട്ടില്ല. സംഭവമറിഞ്ഞ് പഞ്ചായത്ത് 11ാം വാർഡ് മെംബർ ആയിഷ ഫാം സന്ദർശിച്ചു. പടം...pmna m3.. കാമ്പ്രത്ത് തെരുവ് നായ്ക്കൾ കൊന്ന കോഴികൾ പടം.... pmna m.. കോഴിയുടെ തല നായ്ക്കൾ കടിച്ചെടുത്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.