താനൂര്‍ സംഘര്‍ഷം: സമാധാന യോഗം ചേര്‍ന്നു

സ്നേഹ സംഗമം 16ന് പുത്തനത്താണിയില്‍ കല്‍പകഞ്ചേരി: പൊതു പരിപാടികളിലും കാൽപ്പന്ത് കളി മേളകളും ആകർഷകമാക്കുന്ന സംസ്ഥാനത്തെ ശബ്ദ കലാകാരന്മാരുടെ സംസ്ഥാനതല സ്നേഹ സംഗമം കേരള അനൗൺസേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ 16ന് രാവിലെ ഒമ്പതിന് പുത്തനത്താണി വ്യാപാരഭവനിൽ നടക്കും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിളബര ജാഥ, പഠന ക്ലാസ്, ബോധവത്കരണ ക്ലാസ്, അനൗൺസ്മ​െൻറ് മത്സരം, കലാപരിപാടികൾ എന്നിവ സംഗമത്തിൽ നടക്കും. രാമായണ മാസാചരണം 16 മുതൽ തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വത്തിൽ രാമായണ മാസാചരണം 16ന് തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അധ്യാത്മ രാമായണ സപ്താഹ യജ്ഞത്തോടെയാണ് തുടക്കം. ഭക്തി പ്രഭാഷണങ്ങൾ, നാരായണീയ പാരായണം, സമ്പ്രദായ ഭജന, രാമായണം ക്വിസ്, പാരായണ മത്സരം തുടങ്ങിയവയും നടക്കും. ഡോ. അരവിന്ദാക്ഷ‍​െൻറ പ്രഭാഷണത്തോടെ ആഗസ്റ്റ് 16ന് സമാപിക്കും. യജ്ഞാചാര്യൻ ചാലക്കുടി ബ്രഹ്മശ്രീ കിഴക്കേടം ഹരിനാരായണൻ നമ്പൂരിയാണ്. വാർത്തസമ്മേളനത്തിൽ എക്സി. ഓഫിസർ പി.എം. മനോജ് കുമാർ, കൺവീനർ ഗോപിനാഥൻ നമ്പ്യാർ, മേൽശാന്തി അരീക്കര ശങ്കരൻ നമ്പൂതിരി, രാജൻ നായർ, ഗോപിനാഥ് ചേന്നര എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.