'തസ്​തിക നിർണയം പൂർത്തിയാക്കിയ വിദ്യാലയങ്ങളിൽ നിയമനാംഗീകാരം നൽകണം'

മലപ്പറം: തസ്തിക നിർണയം പൂർത്തിയാക്കിയ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിയമനാംഗീകാരം നൽകണമെന്ന് മലപ്പുറത്ത് ചേർന്ന കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂെട 2014ൽ അനുവദിച്ച സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകളിൽ തസ്തിക നിർണയം സർക്കാർ സ്കൂളുകളിൽ മാത്രം നൽകുകയും ധനകാര്യ വകുപ്പി​െൻറ പേര് പറഞ്ഞ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഉത്തരവ് ഇറക്കാതെ നീട്ടികൊണ്ട് പോകുന്ന സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. ഭാസ്കരൻ കോഴിക്കോട് അധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ, നാസർ എടരിക്കോട്, ഡോ. നാരായണൻ കാസർകോട്, പ്രസീത് കണ്ണൂർ, അരവിന്ദൻ മണ്ണൂർ, ഗോകുലൻ കൂർമന്തറ, കെ. മണി കൊല്ലം, സുരേന്ദ്രൻ കാട്ടാക്കട, ജി. നന്ദകുമാർ, എസ്. രാധാകൃഷ്ണൻ, കെ.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.