ജില്ലയിൽ ഏഴുപേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച ഏഴുപേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 46 ആയി. എച്ച്1 എൻ1 സം‍ശയിക്കുന്ന നാലുപേരും എലിപ്പനി ലക്ഷണത്തോടെ മൊറയൂർ, എ.ആർ നഗർ എന്നിവിടങ്ങളിൽ രണ്ടുപേരും ചികിത്സ തേടിയിട്ടുണ്ട്. ചിക്കൻ പോക്സ് പിടിപെട്ട് ഏഴുപേരാണ് വെള്ളിയാഴ്ച ആശുപത്രികളിലെത്തിയത്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ആറും ടൈഫോയിഡ് പിടിപെട്ട് അഞ്ചും നായകളുടെ കടിയേറ്റ് നാലും പേർ ചികിത്സ തേടി. വിവിധ ആശുപത്രികളിലായി 47,416 പേരാണ് ഒ.പിയിലെത്തിയത്. ഇതിൽ 4,586 പേരും വൈറൽ പനി ബാധിച്ചവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.