പരപ്പനങ്ങാടി സര്‍വിസ് ബാങ്ക് ശതാബ്​ദി ആഘോഷ൦ ഇന്ന് തുടങ്ങും

പരപ്പനങ്ങാടി: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരപ്പനങ്ങാടി കോഓപറേറ്റിവ് സര്‍വിസ് ബാങ്കി‍​െൻറ ശതാബ്ദി ആഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശതാബ്ദി ലോഗോ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍പ്രസിഡൻറുമായ യു.വി. കരുണാകരന്‍ മാസ്റ്റര്‍ക്ക് നല്‍കി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ പ്രകാശനം ചെയ്തു. ആഘോഷ ഭാഗമായി പത്തിന സേവനപദ്ധതികൾ നടപ്പാക്കുമെന്നും വായ്പ ആശ്വാസ പദ്ധതി പ്രകാരം ഈ കാലയളവില്‍ അടവാക്കുന്ന വായ്പക്കാര്‍ക്ക് പിഴപലിശ പൂർണമായും വായ്പ പലിശയുടെ പത്തു ശതമാനവും ഇളവുനൽകുമെന്നും ഭരണസമിതി അറിയിച്ചു. ആഘോഷ ഭാഗമായി കാര്‍ഷിക സെമിനാറുകള്‍ നടത്തും. ചികിത്സ സഹായ പദ്ധതി പ്രകാരം ഡയാലിസിന് വിധേയരാകുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം വിതരണം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡ്, കലാ-സാംസ്കാരിക പരിപാടികള്‍, സഹകാരി ആദരം, സഹകരണ വാരാഘോഷം, കെട്ടിട നവീകരണം, കസ്റ്റമര്‍ ഫ്രണ്ട് ലി കിയോസ്ക്, കാര്‍ഷിക വിപണനമേള എന്നിവയും നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കലാം മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുക്കും. പ്രസിഡൻറ് എം.എ.കെ. തങ്ങള്‍, സെക്രട്ടറി എ.പി. ഹംസ, ഡയറക്ടർമാരായ ചേക്കാലി അബ്ദുറസാഖ്, എ.വി. സദാശിവന്‍, കെ.പി. താമികുട്ടി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.