വാട്ട്​സ്​ആപ്പ്​ വഴി വ്യാജപ്രചാരണം: രക്ഷിതാവിനെതിരെ അന്വേഷണം

മലപ്പുറം: സ്കൂൾ കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്ന അയേൺ ഫോളിക് ആസിഡ് ഗുളികക്കെതിരെ വാട്ട്സ്അപ്പ് വഴി വ്യാജ പ്രചാരണം നടത്തിയതിന് രക്ഷിതാവിനെതിെര പൊലീസ് അന്വേഷണം. ഡി.എം.ഒയുടെ പരാതിയിൽ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ രാജൻ തട്ടിലി​െൻറ നിർദേശപ്രകാരമാണ് വേങ്ങര എസ്.െഎ അന്വേഷണം തുടങ്ങിയത്. വിളർച്ച തടയാൻ ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന അയേൺ ഗുളിക വന്ധ്യതക്ക് കാരണമാകുമെന്നും ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവർക്കിടയിലാണ് ഇത് വിതരണം ചെയ്യുന്നതെന്നുമാണ് വാട്ട്സാപ്പ് ഗ്രൂപ്പിൽ രക്ഷിതാവ് ശബ്ദസന്ദേശമായി പ്രചരിപ്പിച്ചത്. കുറ്റൂർ നോർത് കെ.എം.എച്ച്.എസ്.എസിലെ കുട്ടിയുടെ രക്ഷിതാവിനെതിരെയാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.