mm2

മലപ്പുറം നഗരസഭ സാമ്പത്തിക പ്രതിസന്ധിയിലെന്ന് മലപ്പുറം: ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധം മലപ്പുറം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സി.പി.എം. സർക്കാർ ഉത്തരവ് പ്രകാരം നഗരസഭയിലെ റോഡ് നവീകരണത്തിന് 15 കോടിയുടെ അനുമതി ലഭിച്ചെങ്കിലും ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് തുക ലഭിക്കാതെ 37 റോഡുകൾ റീടാറിങ് പൂർത്തികരിക്കുകയായിരുന്നു. തുകയൊന്നും ലഭിക്കാത്തതിനാൽ കരാറുകാർ ഇപ്പോൾ പ്രതിസന്ധിയിലാണ്. അതിനിടെ പട്ടികജാതി വികസന ഫണ്ട് ഒഴികെ മറ്റു ഫണ്ടുകളിൽനിന്ന് കരാറുകാരുടെ തുക നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 14,53,15,000 രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്. എന്നാൽ, 5.31 കോടി മാത്രമാണ് നഗരസഭയുടെ വാർഷിക വരുമാനം. ഇതിൽ അഞ്ച് കോടിയോളം ശമ്പളം, അലവൻസ് തുടങ്ങിയവക്കായി െചലവിടണം. ഈ സാഹചര്യത്തിലാണ് ഇത്രയും തുക രണ്ട് വർഷം കൊണ്ട് കൊടുത്ത് തീർക്കാൻ നഗരസഭ തുനിയുന്നത്. 2015ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ധൃതിപിടിച്ച് കരാർ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സി.പി.എം ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.