ഉടമയറിയാതെ പണയ ഉരുപ്പടി ലേലം: വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

പെരിന്തല്‍മണ്ണ: സ്വര്‍ണ ഉരുപ്പടി ഉടമയെ അറിയിക്കാതെ ലേലം ചെയ്തെന്ന പരാതിയില്‍ ആഭരണ വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 1,42,000 രൂപ നല്‍കാന്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി. തച്ചിങ്ങനാടം സര്‍വിസ് സഹകരണ ബാങ്കിനെതിരെ നെന്മിനി പുളിക്കപ്പറമ്പന്‍ സുരേഷ് ബാബുവിന്‍െറ ഭാര്യ ഷീന നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്‍റ് എ.എ. വിജയന്‍, അംഗങ്ങളായ ആര്‍.കെ. മദനവല്ലി, മിനി മാത്യു എന്നിവര്‍ വിധി പ്രഖ്യാപിച്ചത്. 2012 നവംബര്‍ 14ന് സുരേഷ്ബാബു 10.5 ഗ്രാം സ്വര്‍ണം പണയംവെച്ച് 16,000 രൂപ വാങ്ങിയിരുന്നു. സുരേഷ് ബാബു വിദേശത്തായതിനാല്‍ 2013 ഫെബ്രുവരിയില്‍ കാലാവധിയത്തെിയപ്പോള്‍ പണയവസ്തു എടുക്കാന്‍ ഷീന ബാങ്കിലത്തെി. എന്നാല്‍, ഷീനയുടെ പേരില്‍ സ്വര്‍ണം തിരിച്ച് നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചതായി ഇവര്‍ പറയുന്നു. തുടര്‍ന്ന്, പലിശയടച്ച് ലോണ്‍ പുതുക്കിവെച്ചു. പിന്നീട് 2013 നവംബര്‍ 16ന് കാലാവധി എത്തിയതോടെ സ്വര്‍ണം എടുക്കാനത്തെിയപ്പോള്‍ ലേലം ചെയ്തതായി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഫോറത്തെ സമീപിച്ചത്. സ്വര്‍ണവിലയായ 32,000 രൂപയും ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനുള്ളില്‍ നല്‍കാനാണ് വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.