മോയിൻകുട്ടി വൈദ്യർ യുഗ പ്രഭാവനായ കവി ^എസ്​. വെങ്കിടാചലം

മോയിൻകുട്ടി വൈദ്യർ യുഗ പ്രഭാവനായ കവി -എസ്. വെങ്കിടാചലം കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ ആധുനിക കാലത്തും വായിക്കപ്പെടുന്ന ക്ലാസിക് കാവ്യങ്ങളുടെ രചയിതാവാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എസ്. വെങ്കിടാചലം. ഇതിനാലാണ് വൈദ്യർ കൃതികളുടെ പഠന മേഖലയിലേക്ക് ഇന്നും യുവതലമുറ കടന്നുവരുന്നത്. വൈദ്യർ മഹോത്സവ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച 'ഹുസ്നുൽ ജമാൽ ബദറുൽ മുനീർ- ബഹുവിധ വായന' വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമി അംഗം ഡോ. ഷംസാദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയേമ്പ്രാട്ട്, ഡോ. ലിസി മാത്യു, ഡോ. വി. ഹിക്മത്തുല്ല, ബി.എസ്. ഷെറിൻ, പി.ടി. നൗഫൽ, സലാം തറമ്മൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാർഥികളുടെ അരങ്ങേറ്റം ഒ.എം. കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. അബൂബക്കർ വെള്ളയിൽ അധ്യക്ഷത വഹിച്ചു. 'പാട്ടിമ്പം-പാടിപ്പതിഞ്ഞ പാട്ടുകാരുടെ കൂട്ടുചേരൽ' ഫാരിഷ ഖാൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. അക്കാദമി അംഗം പക്കർ പന്നൂർ, അക്കാദമി ജോ. സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. വൈദ്യർ മഹോത്സവത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന 'മലയാള കാവ്യപാരമ്പര്യം' സെമിനാർ. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഡോ. എം.എൻ. കാരശ്ശേരി അധ്യക്ഷത വഹിക്കും. ജി. ഉഷാകുമാരി, അഡ്വ. എം. കേശവൻ നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകീട്ട് 4.30ന് ഖിസ്സപ്പാട്ട് പാടിപ്പറയൽ മത്സരവും മാപ്പിളകലകളുടെ അരങ്ങേറ്റവും നടക്കും. ഫോേട്ടാ:mplkdy2: മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്സവ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹുസ്നുൽ ജമാൽ ബദറുൽ മുനീർ' സെമിനാർ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എസ്. വെങ്കിടാചലം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.