---മാവോവാദി കന‍്യാകുമാരിയെ ഐ.എസ്.ഐ.ടി കസ്​റ്റഡിയിൽ വാങ്ങി

നിലമ്പൂർ: ചിക്മഗളൂർ ജില്ല കലക്ടർ മുമ്പാകെ കീഴടങ്ങിയ മാവോവാദി കർണാടക സ്വദേശി കന‍്യാകുമാരിയെ (29) ഇേൻറനൽ സെക‍്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എസ്.ഐ.ടി) കസ്റ്റഡിയിൽ വാങ്ങി. മഞ്ചേരി കോടതിയിൽ നിന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ബംഗളൂരു ജയിലിലായിരുന്ന കന‍്യാകുമാരിയെ ഞായറാഴ്ച വൈകീട്ട് മഞ്ചേരി സബ്ജയിലിലെത്തിച്ചിരുന്നു. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാനായിരുന്നു ധാരണ. മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇവർക്കെതിരെ ജില്ലയിലെ വഴിക്കടവ്, എടക്കര, പൂക്കോട്ടുംപാടം, പോത്തുകല്ല്, നിലമ്പൂർ സ്റ്റേഷനുകളിലായി ആറ് കേസുണ്ട്. ഇതിൽ 2013, 2014 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.