അയ്യപ്പ വേഷത്തിൽ മൂന്ന് കിലോ കഞ്ചാവ് കടത്ത്; ഒരാൾ പിടിയിൽ

ജില്ലയിൽ ഈ മാസം പിടികൂടിയത് ആറ് കിലോ കഞ്ചാവ് പാലക്കാട്: അയ്യപ്പവേഷത്തിൽ മൂന്ന് കിലോ കഞ്ചാവ് കടത്തിയ കൊല്ലം സ്വദേശി പിടിയിൽ. അഞ്ചൽ വടക്കേതോട്ടത്തിൽ രാമകൃഷ്ണപിള്ളയെയാണ് (53) പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് ബുധനാഴ്ച ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. കൊല്ലം ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നതെന്നും പരിശോധന ഒഴിവാക്കാനാണ് അയ്യപ്പവേഷത്തിൽ കടത്തിയതെന്നും ഇയാൾ സമ്മതിച്ചു. മുമ്പും പലതവണ കടത്തിയിട്ടുണ്ട്. 50,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളാക്കി കച്ചവടം നടത്തുന്നതാണ് രീതി. കൊല്ലം മേഖലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിലുമാണ് വിൽപനയെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇൻസ്പെക്ടർ എം. സുരേഷി‍​െൻറ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർമാരായ എം. യൂനിസ്, കെ.എസ്. സജിത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ യാസർ അറാഫത്ത്, മഹേഷ്‌, ഉദയൻ, കണ്ണൻ, രജിത്, അരുൺ, ലിജിത, ഡ്രൈവർമാരായ മുരളി മോഹൻ, ലൂക്കോസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലുടനീളം പ്രത്യേക പരിശോധനകളാണ് നടത്തുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഈ മാസം ആറ് കിലോ കഞ്ചാവും അഞ്ച് പ്രതികളേയും പിടികൂടി. പടം: PG 1 അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ രാമകൃഷ്ണപിള്ള എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.