ഷൊർണൂർ ഉപജില്ല സ്കൂൾ കലോത്സവം: എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ വിഭാഗത്തിൽ വല്ലപ്പുഴ ജേതാക്കൾ

ചെർപ്പുളശ്ശേരി: മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഷൊർണൂർ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. സമാപനസമ്മേളനം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എൻ.ഡി. സുരേഷ് സമ്മാനദാനം നിർവഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വസന്ത, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രമ സുന്ദരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. മൊയ്തീൻ കുട്ടി, പഞ്ചായത്തംഗം ജ്യോതി, വി. രമണി, പ്രിൻസിപ്പൽ ബാബുരാജ്, പ്രധാനാധ്യാപിക വി.എം. സുജാത, പി.ടി.എ പ്രസിഡൻറ് ഐ. ഷാജു, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. ലോഗോ തയാറാക്കിയ വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാധ്യാപകൻ സി. അബ്ദുസ്സലാമിനും സർട്ടിഫിക്കറ്റ് രൂപകൽപന ചെയ്ത മാരായമംഗലം സ്കൂൾ ചിത്രകലാധ്യാപകൻ ടി. സിദ്ദീഖിനും ഉപഹാരങ്ങൾ നൽകി. വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർ. ജനറൽ വിഭാഗം- ഹയർ സെക്കൻഡറി: വല്ലപ്പുഴ എച്ച്.എസ്.എസ് -184, ചളവറ എച്ച്.എസ്.എസ് -174. ഹൈസ്കൂൾ വിഭാഗം: എച്ച്.എസ്.എസ് വല്ലപ്പുഴ -182, ഷൊർണൂർ കെ.വി.ആർ ഹൈസ്കൂൾ -177. യു.പി വിഭാഗം: ഷൊർണൂർ സ​െൻറ് തേരാസസ് -76, ചളവറ എ.യു.പി.എസ് -74. എൽ.പി വിഭാഗം: ചളവറ എ.യു.പി.എസ്, ഷൊർണൂർ സ​െൻറ് തേരാസസ് -61, സ​െൻറ് തേരാസസ് ജൂനിയർ സ്കൂൾ, മോളൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ -57. എച്ച്.എസ് സംസ്കൃതോത്സവം: എച്ച്.എസ്.എസ് ചളവറ -86, എച്ച്.എസ്.എസ് വല്ലപ്പുഴ, ഷൊർണൂർ കെ.വി.ആർ.എസ് -74. എച്ച്.എസ് അറബിക് കലോത്സവം: എച്ച്.എസ്.എസ് വല്ലപ്പുഴ -95, വല്ലപ്പുഴ ഓർഫനേജ് സ്കൂൾ -87, യു.പി വിഭാഗം: എച്ച്.എസ്.എസ് വല്ലപ്പുഴ, എ.യു.പി.എസ് ഇരുമ്പാലശ്ശേരി -65, മാരായമംഗലം ഹയർ സെക്കൻഡറി സ്കൂൾ -63. കലോത്സവ സമാപന സേമ്മളനം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.