മനുഷ്യനേക്കാള്‍ വലിയ മതമില്ല- ^ശ്രീനിവാസന്‍

മനുഷ്യനേക്കാള്‍ വലിയ മതമില്ല- -ശ്രീനിവാസന്‍ മനുഷ്യനേക്കാള്‍ വലിയ മതമില്ല- -ശ്രീനിവാസന്‍ എടപ്പാള്‍: മനുഷ്യന്‍ എന്ന മതത്തേക്കാള്‍ വലിയ മതമില്ലെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. സരസ് മേളയോടനുബന്ധിച്ച കലാസാംസ്‌കാരിക പരിപാടിയായ 'ഭൈരവി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. എം.എം. നാരായണന്‍ വിശിഷ്ടാതിഥിയായിരുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, സി.പി. മുഹമ്മദ് കുഞ്ഞി, കവിത എന്നിവര്‍ സംസാരിച്ചു. ബംഗാളി ഗായിക രാഖി ചാറ്റര്‍ജിയുടെ 'ഖയാല്‍' നിറഞ്ഞ സദസ്സിനെ സംഗീതസാന്ദ്രമാക്കി. സരസ് മേളയുടെ സ്റ്റാളിൽ സന്ദര്‍ശകനായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ബുധനാഴ്ചയെത്തി. എടപ്പാള്‍ മദേഴ്‌സ് കോളജിലെ വിദ്യാർഥിനികള്‍ ഓണാഘോഷത്തി​െൻറ ഭാഗമായി മാവേലിയെയും കൊണ്ട് മേളക്കെത്തിയത് ആവേശമായി. എടപ്പാള്‍ വെസ്റ്റേണ്‍ അക്കാദമിയിലെ വിദ്യാർഥിനികള്‍ സരസ് മേളയുടെ വേദിയില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മേളയില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പങ്കെടുക്കുന്നവർ രണ്ടിന് മുമ്പ് എത്തണം. മേളയില്‍ വ്യാഴാഴ്ച ക്ഷീരവികസന വകുപ്പി​െൻറ പാല്‍ ഉപഭോക്തൃ മുഖാമുഖവും 11 മുതല്‍ ഒന്നുവരെ ക്ഷീരവികസന വകുപ്പി​െൻറ എക്‌സിബിഷനും ഉണ്ടായിരിക്കും. ഇന്നത്തെ പരിപാടി മെഹന്തി ഫെസ്റ്റ് -2.00 മഴവില്‍ മനോരമ ടീം കാലി കട്ടന്‍സി​െൻറ കോമഡി ഷോ -5.30 വിശിഷ്ടാതിഥി-പി. സുരേന്ദ്രന്‍ photo: tir mp17, tir mp18 സരസ് മേളയോടനുബന്ധിച്ച കലാസാംസ്‌കാരിക പരിപാടി 'ഭൈരവി' നടൻ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.