നാടൻ പച്ചക്കറി വിപണി തുടങ്ങി

കൊളത്തൂർ: കാർഷിക വികസന വകുപ്പി​െൻറ 'ഒാണ സമൃദ്ധി' നാടൻ പഴം-പച്ചക്കറി വിപണിയുടെ മങ്കട ബ്ലോക്കുതല ഉദ്ഘാടനം ടി.എ. അഹമ്മദ് കബീർ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സഹീദ് എലിക്കോട്ടിലിന് 'ഒരു മുറം പച്ചക്കറി' നൽകിയാണ് വിതരണം തുടങ്ങിയത്. കുറുവ പഞ്ചായത്തിലെ കർഷകരുടെ ഉൽപന്നങ്ങൾ ഉയർന്ന വിലയിൽ സംഭരിച്ച് വിപണി വിലയുടെ 30 ശതമാനം കുറച്ചാണ് വിൽപന. കുറുവ കൃഷിഭവനും എക്കോ ഷോപ്പും ചേർന്നാണ് വിപണി നടത്തുന്നത്. കുറുവ പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ മൂന്നുവരെ വിപണി പ്രവർത്തിക്കും. photo kolathur pachakkari: കാർഷിക വികസന വകുപ്പി​െൻറ 'ഒാണ സമൃദ്ധി' നാടൻ പഴം-പച്ചക്കറി വിപണിയുടെ മങ്കട േബ്ലാക്കുതല ഉദ്ഘാടനം ടി.എ. അഹമ്മദ് കബീർ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.