മോഹിനിയാട്ടം പരിശീലന കളരി

ഷൊർണൂർ: കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന അഭിനയ സമ്പ്രദായത്തെ മോഹിനിയാട്ടം അടക്കമുള്ള ഘടനാ സങ്കേതങ്ങളുമായി താരതമ്യപ്പെടുത്തി പഠനവിഷയമാക്കേണ്ടതാണെന്നും നർത്തക‍​െൻറ ശരീരത്തി‍​െൻറ ആഘോഷമാണ് അരങ്ങിൽ നടക്കുന്നതെന്നും ഉഷ നങ്ങ്യാർ. കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന മോഹിനിയാട്ടം പരിശീലനക്കളരിയിൽ 'അഭിനയ സങ്കേതങ്ങൾ പ്രയോഗ സാധ്യതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. 'മോഹിനിയാട്ടം: അഭിനയ സാധ്യതകൾ' എന്ന വിഷയത്തിൽ ഡോ. മിനി എം. നായർ, 'വർണം -കാലാനുസൃതമാറ്റങ്ങൾ' എന്ന വിഷയത്തിൽ അക്ഷര ബിജീഷ്, 'മുദ്രാവിനിയോഗം' എന്ന വിഷയത്തിൽ കലാമണ്ഡലം കൃഷ്ണകുമാറും ക്ലാസെടുത്തു. കലാമണ്ഡലം ഹൈമവതി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.