ബി.​െജ.പി സർക്കാറിനെതിരെ ഇടത്​ വിശാല പൊതുവേദി വരുന്നു

ബി.െജ.പി സർക്കാറിനെതിരെ ഇടത് വിശാല പൊതുവേദി വരുന്നു ന്യൂഡൽഹി: ബി.ജെ.പി സർക്കാറിെനതിരെ അഖിലേന്ത്യ തലത്തിൽ ഇടത്, ജനാധിപത്യ സംഘടനകൾക്ക് പൊതുവേദി വരുന്നു. ഉത്തര–മധ്യ ഇന്ത്യയിൽ ആഞ്ഞടിച്ച കർഷക സമരങ്ങൾക്കും തൊഴിലാളിസമരങ്ങൾക്കും വെവ്വേറെ പൊതുവേദി രൂപവത്കരിച്ചതിന് പിന്നാലെയാണ് സി.പി.എമ്മി​െൻറ വിശാല നീക്കം. സി.പി.െഎ, സി.പി.െഎ (എം.എൽ), എൻ.എ.പി.എ.എം ഉൾപ്പെടെ നൂറോളം സംഘടനകളുമായി കൈകോർത്താണ് പൊതുവേദി രൂപവത്കരിക്കുന്നത്. നവ ഉദാരീകരണം, വർഗീയത, ഭിന്നിപ്പിക്കൽരാഷ്ട്രീയം, ആൾക്കൂട്ട ആക്രമണം എന്നിവക്കെതിരെ പ്രശ്നാധിഷ്ഠിത യോജിപ്പാണ് മുന്നോട്ടുവെക്കുന്നത്. നവ ഉദാരീകരണനയങ്ങളെ തള്ളിപ്പറയാത്ത കോൺഗ്രസുമായി കൂട്ടായ്മക്കോ രാഷ്ട്രീയ സഖ്യങ്ങൾക്കോ ഇല്ലെന്ന സി.പി.എമ്മി​െൻറ അഖിലേന്ത്യ നിലപാടിന് അനുസൃതമായാണ് പൊതുവേദി. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ, ഉദ്യോഗസ്ഥർ, ആദിവാസികൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, സാമൂഹികമായി അടിച്ചമർത്തപ്പെട്ട മറ്റു വിഭാഗങ്ങൾ, എഴുത്തുകാർ, ബുദ്ധിജീവികൾ, സാംസ്കാരിക ഗ്രൂപ്പുകൾ, മതേതര–പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തികൾ എന്നിങ്ങനെ വിശാലമായ വിഭാഗത്തെ അണിനിരത്താനാണ് ലക്ഷ്യം. ആദ്യ സമ്മേളനം സെപ്റ്റംബർ 18ന് ഡൽഹിയിലെ മാവലങ്കാർ ഹാളിൽ ചേരും. 'ജന ഏകതാ ജന അധികാർ ആന്ദോളൻ' എന്ന പേരിലാണ് സമ്മേളനം വിളിച്ചുചേർക്കുന്നത്. ബി.ജെ.പിെക്കതിരെ സമര മുഖത്തുള്ള സംഘടനകളെെയല്ലാം ഒരുമിപ്പിക്കുക എന്നതാണ് സി.പി.എം തീരുമാനം. സി.പി.െഎ (എം.എൽ), എസ്.യു.സി.െഎ കക്ഷികൾ പെങ്കടുക്കുേമ്പാൾ, ഫോർവേഡ് ബ്ലോക്കും ആർ.എസ്.പിയും പെങ്കടുക്കുമോ എന്നതിൽ ഉറപ്പില്ല. എസ്.എഫ്.െഎ, എ.െഎ.എസ്.എഫ് കൂടാതെ െഎസയും വിദ്യാർഥി മേഖലയിൽനിന്നുണ്ട്. മേധ പട്കർ, അരുണ േറായ് അടക്കം പ്രമുഖർ പെങ്കടുക്കും. കർഷക സംഘടനകൾ നവംബർ 20നും കേന്ദ്ര തൊഴിലാളി യൂനിയൻ നവംബർ ഒമ്പത്, 10, 11 തീയതികളിലും പാർലമ​െൻറിന് മുന്നിൽ ബഹുജന ധർണ നടത്താൻ തീരുമാനിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.