കുടിവെള്ളം: വാട്ടർ അതോറിറ്റിയെ 'വെള്ളം കുടിപ്പിച്ച്​' നഗരസഭ

മലപ്പുറം: നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിൽ നഗരസഭ വാട്ടർ അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. ബുധനാഴ്ച കൗൺസിൽ യോഗത്തിലേക്ക് വാട്ടർ അതോറിറ്റി അധികൃതരെ വിളിപ്പിച്ച് സംഭവത്തി​െൻറ ഗൗരവം ബോധ്യപ്പെടുത്തുകയും അടിയന്തര നടപടികൾക്ക് നിർദേശം നൽകുകയും െചയ്തു. കഴിഞ്ഞ വേനലിൽ നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടപ്പോൾ വാട്ടർ അതോറിറ്റി അധികൃതർ നോക്കുകുത്തിയായെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. ജനങ്ങളിൽനിന്ന് നിരന്തരം പരാതി ഉയർന്നെങ്കിലും ഗൗരവത്തിൽ എടുത്തില്ല. ജനങ്ങളോട് മറുപടി പറഞ്ഞ് തങ്ങൾ നാണംകെെട്ടന്നും സ്വന്തം പണം ചെലവാക്കി വെള്ളം എത്തിക്കേണ്ടി വന്നുവെന്നും അംഗങ്ങൾ പറഞ്ഞു. നിലപാട് തുടർന്നാൽ നഗരസഭ അംഗങ്ങൾ നിരാഹാര സമരം നടത്തുമെന്നും ചൂണ്ടികാട്ടി. വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സി. എൻജിനീയർ അബ്ബാസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൗൺസിലിലെത്തി. കൗൺസിലർമാർ പറഞ്ഞത് * ലക്ഷങ്ങൾ നൽകുന്നുണ്ടെങ്കിലും ഗുണകരമായ ഫലമില്ല * പൈപ്പ് പൊട്ടിയിട്ട് മാസങ്ങൾ പിന്നിട്ടാലും ശരിപ്പെടുത്തില്ല * മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുന്നു * പുഴയിൽ വെള്ളമില്ലെങ്കിൽ പകരം സംവിധാനം ഉണ്ടാക്കണം * വേനലിലും വെള്ളം നൽകാൻ എന്തുചെയ്യാനാകുമെന്ന് പഠനം നടത്തണം * മൂർക്കനാട് കുടിവെള്ള പദ്ധതിയുമായുള്ള യോജിപ്പ് വേഗത്തിലാക്കണം * ഒരുമിച്ച് വലിയ തുക ബില്ല് നൽകാതെ മാസവും റീഡിങ് നടത്തണം * അസൗകര്യങ്ങളും തടസ്സങ്ങളും ഉടനടി നഗരസഭയെ അറിയിക്കണം വാട്ടർ അേതാറിറ്റി പറഞ്ഞത് * പൈപ്പ് പൊട്ടുന്ന വിവരം ലഭിക്കുന്ന മുറക്ക് നന്നാക്കുന്നുണ്ട് *പൈപ്പുകൾ കൂടുതലും റോഡിനടിയിലൂടെ ആയതിനാൽ അവരുടെ അനുമതി വൈകുന്നത് പ്രശ്നമാണ് *വരൾച്ച രൂക്ഷമായതാണ് ഇത്തവണത്തെ പ്രതിസന്ധിക്ക് കാരണം *മുഴുവൻ ഭാഗങ്ങളിലേക്കും വെള്ളം എത്താത്തിനാലാണ് പുതിയ കണക്ഷൻ നൽകാതിരുന്നത് * ദിവസവും പമ്പുചെയ്താൽ ഉയർന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്താൻ പ്രയാസം നേരിടുന്നു box 'ചുവപ്പുനാടയിൽ' കറങ്ങിതിരിഞ്ഞ്... പൈപ്പ് ലൈൻ നീട്ടൽ, അറ്റകുറ്റപ്പണി എന്നിവക്ക് ഇൗ വർഷം ജനുവരിയിൽ നഗരസഭ വാട്ടർ അതോറിറ്റിക്ക് 19 ലക്ഷം കൈമാറി. എസ്റ്റിമേറ്റ് തയാറാക്കിയേപ്പാൾ ഏഴുലക്ഷം കൂടി വേണമെന്നറിയിച്ച് മാർച്ച് എഴിന് അതോറിറ്റി നഗരസഭക്ക് കത്ത് നൽകി. മാർച്ച് 17ന് നഗരസഭ 22 ലക്ഷം അടച്ചെങ്കിലും പാസാക്കിയത് ജൂൺ 23ന്. മുൻ ബാക്കി ഇതിൽനിന്ന് എടുക്കാമെന്ന് വ്യക്തമാക്കിയെങ്കിലും സാേങ്കതിക തടസ്സം കാരണം വാട്ടർ അതോറിറ്റി മടക്കുകയായിരുന്നു. തുടർന്ന് ജൂലൈ അഞ്ചിന് വീണ്ടും നഗരസഭക്ക് കത്ത് നൽകി. ഇൗ മാസം ആദ്യമാണ് നഗരസഭ ഇതിൽ വ്യക്തത വരുത്തിയത്. നേരത്തേ നൽകിയതി​െൻറ ബാക്കി 15 ലക്ഷവും അടുത്തിടെ നൽകിയ 20 ലക്ഷവും അടക്കം നഗരസഭയുടെ 35 ലക്ഷം നിലവിൽ വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റുണ്ട്. എന്നാൽ, ഇൗ തുക ഉപയോഗിച്ച് എവിടങ്ങളിൽ പൈപ്പ് സ്ഥാപിക്കണമെന്ന വിവരം നഗരസഭ അറിയിച്ചിട്ടില്ല. ഇത് പരിഗണിച്ചുവരുേമ്പാേഴക്ക് പിന്നെയും മാസങ്ങൾ നീളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.