കര്‍ഷകസംഘം സംസ്ഥാന ജാഥ: സ്വാഗതസംഘം രൂപവത്​കരിച്ചു

നിലമ്പൂര്‍: കേരള കര്‍ഷക സംഘത്തി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയുടെ വിജയത്തിന് നിലമ്പൂരിൽ സ്വാഗതസംഘം രൂപവത്കരിച്ചു. നിലമ്പൂര്‍ കുഞ്ഞാലി മന്ദിരത്തില്‍ നടന്ന യോഗം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാം കെ. ഫ്രാന്‍സ് അധ്യക്ഷത വഹിച്ചു. വി.പി. സജീവന്‍, ഇ. പത്മാക്ഷന്‍, മാട്ടുമ്മല്‍ സലീം, എന്‍. വേലുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ ചെയര്‍മാനും വി.പി. സജീവന്‍ കൺവീനറും ജോര്‍ജ് കെ. ആൻറണി, പി.കെ. സൈനബ, ഇ. പത്മാക്ഷന്‍ എന്നിവര്‍ രക്ഷാധികാരികളുമായി 101 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്. ജാഥയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14ന് നിലമ്പൂരില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.