നിലമ്പൂരിൽ ഓണം^പെരുന്നാൾ വിപണി ആരംഭിച്ചു

നിലമ്പൂരിൽ ഓണം-പെരുന്നാൾ വിപണി ആരംഭിച്ചു നിലമ്പൂർ: നഗരസഭയും കൃഷിവകുപ്പും സംയുക്തമായി ഹോർട്ടികോർപ്, നിലമ്പൂർ എ ഗ്രേഡ് ക്ലസ്റ്റർ എന്നിവരുടെ സഹകരണത്തോടെ ഓണം-പെരുന്നാൾ വിപണി തുടങ്ങി. നിലമ്പൂർ മാവേലി സ്റ്റോറിന് സമീപമാണ് വിപണി ആരംഭിച്ചത്. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു. ബിനോയ് പാട്ടത്തിൽ ആദ‍്യവിൽപന ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർമാൻ പി.വി. ഹംസ, കൗൺസിലർമാരായ മുംതാസ് ബാബു, പി.എം. ബഷീർ, കൃഷി ഓഫിസർ പി. ഷക്കീല, ക്ലസ്റ്റർ പ്രസിഡൻറ് ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. കൃഷി അസി. ഡയറക്ടർ ഷെറിൻ ഫിലിപ് മുഖ‍്യപ്രഭാഷണം നടത്തി. മാർക്കറ്റ് വിലയെക്കാൾ പത്ത് ശതമാനം കൂടുതൽ വിലക്ക് കർഷകരിൽനിന്ന് വിളകൾ ശേഖരിച്ച് 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താകൾക്ക് നൽകുന്നത്. സെപ്റ്റംബർ മൂന്ന് വരെ വിപണി പ്രവർത്തിക്കും. പടം: 4- നിലമ്പൂരിൽ ഓണം-പെരുന്നാൾ വിപണി ആദ‍്യവിൽപന നടത്തി പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.