ഓട്ടോകള്‍ 20-നകം സ്​റ്റാൻഡ് രേഖ ഹാജരാക്കണം- ട്രാഫിക് റഗുലേറ്ററി കമ്മിറ്റി

ചെര്‍പ്പുളശ്ശേരി: സെപ്റ്റംബര്‍ 20-നകം ഓട്ടോകള്‍ക്ക് സ്റ്റാൻഡ് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ രേഖകള്‍ സഹിതം നഗരസഭ ഓഫിസില്‍ ഹാജരാക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ബസ്സ്റ്റാൻഡ്, ഹൈസ്‌കൂള്‍ ജങ്ഷന്‍ റോഡ് എന്നിവിടങ്ങളില്‍ യു ടേണ്‍ കാര്യക്ഷമമായി നടപ്പാക്കും. ഇ.എം.എസ് റോഡില്‍ രാവിലെ ഒമ്പതിന് മുമ്പും ഉച്ചക്ക് 1.30നും 3.30നും ഇടയിലും ലോഡ് ഇറക്കണം. അനധികൃത പാര്‍ക്കിങ് ഒഴിവാക്കണം. ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ. ചരക്കു വാഹനങ്ങൾ ഹൈസ്‌കൂള്‍ റോഡ് വഴിയും ഒറ്റപ്പാലം ഭാഗത്ത്‌നിന്ന് വരുന്നവ കാഞ്ഞിരപ്പുഴ റോഡ് വഴിയും തിരിച്ചുവിടും. വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ.എ .അസീസ്, പി. രാംകുമാര്‍, കൗണ്‍സിലര്‍മാര്‍, സി.ഐ.എ. ദീപകുമാര്‍, എസ്.ഐ. പി.എം. ലിബി, വിവിധ രാഷ്ട്രീയ പാര്‍ട്ടി, വ്യവസായി, ബസ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.