ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്

ചെർപ്പുളശ്ശേരി: മലബാർ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റി‍​െൻറ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും മലബാർ പോളിടെക്നിക്ക് കാമ്പസിൽ ബുധനാഴ്ച രാവിലെ 10ന് പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാരുണ്യ ഭവനം പദ്ധതിയിലെ ആദ്യ വീടി‍​െൻറ കട്ടിലവെക്കൽ തൃക്കടീരിയിൽ സമസ്ത ജില്ല പ്രസിഡൻറ് കെ.പി.സി. തങ്ങളും സ്നേഹധാര പദ്ധതി നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്തും ഹെൽത്ത് ക്ലബ് ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ. അസീസും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ മരക്കാർ മാരായമംഗലം, സെക്രട്ടറി എം.പി. അബ്ദുറഹ്മാൻ, നിഹ്മഅലി, ഇസ്ഹാഖ് കരിങ്കറ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.