കല്ലാംകുഴി ഇരട്ടക്കൊലപാതകം: മുങ്ങിയ പ്രതികൾ പിടിയിൽ

മണ്ണാർക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ട് പ്രതികളെ പിടികൂടി. കല്ലാംകുഴി പൂളമണ്ണിൽ ഇജാസ് (25), പടലത്ത് സഹീർ (24)എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളത്തു ഹംസ, സഹോദരൻ നൂർ മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ട കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു ഇരുവരും. ജാമ്യവ്യവസ്ഥ ലംഘിച്ച സഹീറിനെ നേപ്പാളിൽനിന്നും ഇജാസിനെ നാട്ടിൽനിന്നുമാണ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ഇരുവരും വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.