ശ്രവണ, സംസാര വൈകല്യമുള്ളവർക്ക് ലാപ്ടോപ്​ നൽകാൻ തദ്ദേശസ്ഥാപനത്തിന്​ അനുമതി

മഞ്ചേരി: ശ്രവണ, സംസാര വൈകല്യമുള്ളവർക്ക് സംസാരസൗകര്യമുള്ള ലാപ്ടോപ്പും സ്കാനറും പ്രിൻററും നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയുള്ള, നൂറ് ശതമാനം വൈകല്യമുള്ളയാൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലാപ്ടോപ്പും സ്കാനറും പ്രിൻററും നൽകാൻ മനുഷ്യാവകാശ കമീഷൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ, നിലവിലെ മാർഗനിർദേശപ്രകാരം പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും ഇത്തരത്തിലുള്ളവർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതിമാർഗരേഖയിൽ മാറ്റം വരുത്തണമെന്നും തദ്ദേശസ്ഥാപനം സർക്കാറിന് അപേക്ഷ നൽകി. തുടർന്നാണ് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.