സർവകലാശാലകളില്‍ വര്‍ഗീയവത്​കരണത്തിന് ശ്രമം ^ചെന്നിത്തല തേഞ്ഞിപ്പലം:

സർവകലാശാലകളില്‍ വര്‍ഗീയവത്കരണത്തിന് ശ്രമം -ചെന്നിത്തല തേഞ്ഞിപ്പലം: സർവകലാശാലകളില്‍ വര്‍ഗീയവത്കരണത്തിന് ശ്രമം -ചെന്നിത്തല തേഞ്ഞിപ്പലം: സ്വതന്ത്ര ചിന്തകളുടെ ഉറവിടമാകേണ്ട സർവകലാശാലകളില്‍ വര്‍ഗീയവത്കരണത്തിന് ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഫോറം 20-ാം വാര്‍ഷിക സമ്മേളനവും എംപ്ലോയീസ് പ്രസിഡൻറ് ടി.ജെ. മാര്‍ട്ടിനുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ജെ. മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. മാര്‍ട്ടിന്‍, 2016-17ലെ യൂത്ത് അവാര്‍ഡ് ജേതാവ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമ​െൻറ് പ്രസിഡൻറ് റിയാസ് മുക്കോളി, മലപ്പുറം പാര്‍ലമ​െൻറ് വൈസ് പ്രസിഡൻറ് പി.ആർ. രോഹില്‍നാഥ് എന്നിവര്‍ക്ക് രമേശ് ചെന്നിത്തല ഉപഹാരം നല്‍കി. പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സംഘടന അംഗം പ്രവീണ്‍ കൈവേലിപ്പുറത്തിനുള്ള എക്‌സലന്‍സ് അവാര്‍ഡും സമ്മാനിച്ചു. 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സർവകലാശാല ഉള്‍പ്പെടുന്ന പഞ്ചായത്തിലെ 20 നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും പി. അബ്ദുല്‍ ഹമീദ് എം.എൽ.എ കൈമാറി. കാലിക്കറ്റ് സർവകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. രവീന്ദ്രനാഥ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.എം. നിയാസ്, ഡോ. കെ.എം. നസീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി. സുബ്രഹ്മണ്യം, കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി. അജയ് മോഹന്‍, വി.എ. കരീം, കെ.പി. അബ്ദുല്‍ മജീദ്, റിയാസ് മുക്കോളി, രോഹില്‍നാഥ്, മൊയ്തീൻ മാസ്റ്റര്‍, കെ.പി. പോള്‍, അബ്ദുൽ റഷീദ്, യു.കെ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. കെ.എഫ്. മനോജ് സ്വാഗതം പറഞ്ഞു. CAPTION--- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഫോറത്തി​െൻറ 20-ാം വാര്‍ഷിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.