'പൊന്നാര്യൻ കൊയ്​തു' ഐശ്വര്യപൂർവം

പൊന്നാനി: 'പൊന്നാര്യൻ കൊയ്യും' പൊന്നാനിയുടെ ഭാഗമായുള്ള ഈ വർഷത്തെ വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് ആഘോഷപൂർവം നടന്നു. ഈശ്വരമംഗലം പാടശേഖരത്താണ് വിളവെടുപ്പ് നടന്നത്. പൊന്നാനി നഗരസഭയുടെ 2017--18 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പൊന്നാര്യൻ കൊയ്യും പൊന്നാനിയുടെ ഭാഗമായി പാടശേഖര സമിതി പ്രസിഡൻറ് വി.വി. അബ്ദുസ്സലാമി​െൻറ ഒന്നര ഏക്കർ പാടശേഖരത്ത് വിളഞ്ഞ ഐശ്വര്യനെല്ലി​െൻറ വിളവെടുപ്പാണ് നടന്നത്. കൊയ്ത്തുത്സവം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഒ. ശംസു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. രാമകൃഷ്ണൻ, പാടശേഖര സമിതി പ്രസിഡൻറ് വി.വി. അബ്ദുൽ സലാം, സെക്രട്ടറി രജീഷ് ഊപ്പാല, സീനിയർ കൃഷി അസി. ടി.എം. സുരേഷ്, കെ. ബൈജു, വി.വി. കുഞ്ഞു, കെ. ഷാജി, വി.വി. അബൂബക്കർ, കെ. ദിലീപ്, വി.വി. ആശിഖ്, വി.വി. മുഹമ്മദ്, റെഡ് സ്റ്റാർ അയൽക്കൂട്ടം പ്രവർത്തകരായ ഷറീനസലാം, സഫിയ മൊയ്തീൻകുട്ടി, സറീന ഫസലുദ്ദീൻ, കാർത്യായനി എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി. 'മഹാബലിപ്പെരുന്നാൾ' പൊന്നാനി: ഓണം-ബലിപെരുന്നാൾ വരവേൽപ്പി​െൻറ ഭാഗമായി കടകശ്ശേരി ഐഡിയൽ കാമ്പസിലെ വെഹിക്കിൾ വിഭാഗം 'മഹാബലിപ്പെരുന്നാൾ' ആഘോഷിച്ചു. മാവേലിയെ വരവേൽക്കുന്ന ഘോഷയാത്രയിൽ മാവേലിക്ക് പുറമെ ചെണ്ടമേളം, വട്ടപ്പാട്ട്, കോൽക്കളി എന്നിവ അനുഗമിച്ചു. വടംവലി, പൂക്കളമത്സരം, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. വെഹിക്കിൾ വിഭാഗം മേധാവി കെ.വി. മജീദ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.