മേളയിൽ മൊയ്​തീ​െൻറ ഒാർമകളുമായി കാഞ്ചനമാല

എടപ്പാൾ: അനശ്വര പ്രണയത്തി​െൻറ ഓര്‍മകളിൽ ഒരഴകായി തെളിഞ്ഞ് നിൽക്കുന്ന മൊയ്തീ​െൻറ കാഞ്ചനമാലയെ സരസ് മേളയിലെ ആസ്വാദകർ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. മൊയ്തീനുമായുള്ള പ്രണയാനുഭവങ്ങളും നീറുന്ന ഓര്‍മകളും മൊയ്തീ​െൻറ ഖബര്‍ സന്ദര്‍ശിച്ച അനുഭവവും മൊയ്തീ​െൻറ ഉമ്മയോടൊപ്പമുള്ള ജീവിതവും കാഞ്ചനമാല ഒരിക്കൽകൂടി നിറഞ്ഞ സദസ്സിന് മുന്നിൽ താളാത്മകമായി അവതരിപ്പിച്ചപ്പോൾ പല കണ്ണുകളിലും നനവ് പടർന്നിരുന്നു. സരസ് മേളയുടെ ഭാഗമായി നടന്ന കലാ-സാംസ്‌കാരിക പരിപാടിയായ 'നാട്ടുകൂട്ടം' ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അനശ്വര പ്രണയത്തി​െൻറ നാൾവഴികളിലൂടെ ഒരിക്കൽകൂടി അവർ സഞ്ചരിച്ചത്. തിരൂർ ആര്‍.ഡി.ഒ സുഭാഷ് മുഖ്യാതിഥിയായിരുന്നു. അഡ്വ. പി.പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഡോ. അരുണ്‍, കെ.പി. സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു. തുടർന്ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തി​െൻറ നാടകം 'വെയില്‍' അരങ്ങേറി. Tir p13 kanchana (ഫോേട്ടാ കിട്ടിയിട്ടില്ല) 1. സരസ് മേളയിലെ നാട്ടുകൂട്ടം കാഞ്ചനമാല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.