പഠന ക്യാമ്പ്​

കൊളത്തൂർ: ഡി.വൈ.എഫ്.ഐ പാങ്ങ് മേഖല കമ്മിറ്റി പഠനക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയും പുതിയകാല പ്രവർത്തനവും എന്ന വിഷയത്തിൽ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസും ദേശീയതയും ഹിന്ദുത്വ അജണ്ടയും എന്ന വിഷയത്തിൽ റഫീഖ് ഇബ്രാഹീമും ക്ലാസെടുത്തു. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മുർഷിദ് സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. നിർധന രോഗികൾക്ക് സ്നേഹപ്പുടവയുമായി വ്യാപാരികൾ കൊളത്തൂർ: കിടപ്പിലായ നിർധന രോഗികൾക്ക് പുതുവസ്ത്രങ്ങളുമായി കൊളത്തൂരിലെ വ്യാപാരികൾ. ഇൗദ്, ഓണം എന്നിവയോടനുബന്ധിച്ചാണ് പ്രദേശത്തെ പാവെപ്പട്ട നിത്യരോഗികൾക്ക് വ്യാപാരി വ്യവസായി യൂത്ത് വിങ് വസ്ത്രം ശേഖരിച്ച് നൽകിയത്. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. കൊളത്തൂർ പാലിയേറ്റീവ് പ്രസിഡൻറ് വിജയലക്ഷ്മി ടീച്ചർ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. യൂത്ത് വിങ് പ്രസിഡൻറ് ഐവ ഷബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദലി റഹ്മത്ത്, കൊളത്തൂർ എസ്.െഎ. പി.എം. സുരേഷ് ബാബു, സൈനാസ് നാണി, പി.പി. ഹംസ, മോഹനൻ, യൂസുഫ്, സുനിൽ വാരിയർ, കദീജ, കെ. അലി എന്നിവർ സംസാരിച്ചു. photo kolathur snehappudava: കിടപ്പിലായ നിർധന രോഗികൾക്ക് പുതുവസ്ത്രങ്ങൾ നൽകുന്നതി​െൻറ ഉദ്ഘാടനം മൂർക്കനാട് പഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ പാലിയേറ്റീവ് പ്രസിഡൻറ് വിജയലക്ഷ്മി ടീച്ചർക്ക് നൽകി നിർവഹിക്കുന്നു mk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.