പുലാമന്തോളിൽ അടുക്കളത്തോട്ടം വ്യാപകമാക്കുന്നു

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം വ്യാപകമാക്കുന്നു. ജൈവ കൃഷി ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ 2017-'18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ലക്ഷം ചെലവഴിച്ചാണ് കൃഷിക്ക് തുടക്കമിടുന്നത്. അടുക്കളത്തോട്ട നിർമാണത്തിനും പരിപാലനത്തിനും താൽപര്യമുള്ള 2000 വനിതകൾക്ക് വിത്തും ജൈവവളവും പഞ്ചായത്തിൽനിന്ന് വിതരണം ചെയ്യും. ഉദ്ഘാടനം സി.ഡി.എസ് പ്രസിഡൻറ് ലീലക്ക് വിത്തും ജൈവവളവും നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ. ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഉണ്ണികൃഷ്ണൻ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നന്ദിയും പറഞ്ഞു. അടുക്കളത്തോട്ടത്തിനുള്ള വിത്തും വളവും സി.ഡി.എസ് പ്രസിഡൻറ് ലീലക്ക് നൽകി വി.പി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.