മലവെള്ളപ്പാച്ചിലിൽ സംരക്ഷണ ഭിത്തി തകര്‍ന്നു

എടക്കര: മലവെള്ളപ്പാച്ചിലില്‍ ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തി​െൻറ സംരക്ഷണ ഭിത്തി തകര്‍ന്നു. പോത്തുകല്‍ വെള്ളിമുറ്റത്തെ പുലത്ത് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തി​െൻറ സംരക്ഷണ ഭിത്തിയാണ് തകർന്നത്. മുന്നൂറോളം കട്ടകള്‍ സമീപത്തെ തോട്ടിലേക്ക് വീണതായി ഉടമ മാനുപ്പ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇഴുവത്തോട്ടില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. തോടി‍​െൻറ സംരക്ഷണ ഭിത്തി തകര്‍ന്നതോടെയാണ് സമീപത്തെ ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തി​െൻറ ഭിത്തി ഇടിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.