കനത്ത മഴ; മുംബൈയിൽ രണ്ടു മരണം

നഗരം സ്തംഭിച്ചു മുംബൈ: 24 മണിക്കൂറിലേറെയായി പെയ്യുന്ന കനത്ത മഴയിൽ നഗരജീവിതം സ്തംഭിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി യുവതിയും പെൺകുട്ടിയും മരിച്ചു. കൽവയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ശാന്തിനഗർ നിവാസിനി ശൈനാത് ശൈഖ് (32), ഒാവുചാലിൽ വീണ് ഗൗരി ജൈൽവാർ (14) എന്നിവരാണ് മരിച്ചത്. വീടിനു മുകളിൽ മതിൽ തകർന്നുവീണ് രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ ദാദർ, ബാന്ദ്ര, മാട്ടൂംഗ, ജോഗേശ്വരി, സാന്താക്രൂസ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി റെയിൽ, റോഡ് ഗതാഗതം നിലച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് ഛത്രപതി ശിവജി വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. വൈകീട്ടുവരെ 10 സർവിസുകൾ റദ്ദാക്കി. ഇവിടെ ഇറങ്ങേണ്ട ഏഴ് വിമാനങ്ങൾ തിരിച്ചുവിട്ടു. പിന്നീട് സർവിസുകൾ പുനഃസ്ഥാപിച്ചെങ്കിലും സാധാരണ നിലയിലായിട്ടില്ല. മുംബൈ ജീവിതത്തി‍​െൻറ നാഡിയായി വിശേഷിപ്പിക്കപ്പെടുന്ന സബർബെൻ ട്രെയിൻ ഗതാഗതം ഭാഗികമാണ്. പാളത്തിൽ വെള്ളം കയറിയതിനെതുടർന്ന് ദാദർ, ബാന്ദ്ര ഭാഗത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ഉച്ചയോടെ 125 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇതോടെ, സ്വകാര്യസ്ഥാപനത്തിലേതടക്കമുള്ള ജീവനക്കാരോട് വീട്ടിലേക്ക് തിരിച്ചുപോകാനും അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. വാട്ടർ പമ്പ് ഉപയോഗിച്ച് നിരത്തിൽനിന്ന് വെള്ളം ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നു. െറയിൽ, റോഡ് ഗതാഗതം നിലച്ചതോടെ വീടുകളിലെത്താൻ കഴിയാതെ നിരവധി പേർ വഴിയിൽ കുടുങ്ങി. കാന്തിവല്ലിയിലെ രാജേന്ദ്രപാൽ സ്കൂളി‍​െൻറയും പരേൽ കെ.ഇ.എം ഹോസ്പിറ്റലി‍​െൻറയും താഴെനിലയിൽ െവള്ളം കയറി. പേടിക്കേണ്ടതില്ലെന്ന് മുംബൈ നഗരസഭ ആശ്വസിപ്പിക്കുേമ്പാഴും 2005 ജൂലൈയിലെ പ്രളയത്തിന് സമാനമായ അവസ്ഥയുണ്ടാകുമെന്ന ആശങ്ക ജനങ്ങളിലുണ്ട്. അടുത്ത 48 മണിക്കൂർ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി‍​െൻറ മുന്നറിയിപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.