സ്‌കൂൾ ഹൈടെക്‌ ആക്കാനും കണ്ണീരൊപ്പാനും പൂർവ വിദ്യാർഥികൾ

ചങ്ങരംകുളം: കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി ക്ലാസ്‌റൂം ഹൈടെക് ആക്കാനും സഹപാഠികളുടെ കണ്ണീരൊപ്പാനും പുർവ വിദ്യാർഥികൾ. 1984, 85 എസ്‌.എസ്‌.എൽ.സി ബാച്ച്‌ വിദ്യാർഥികൾ ചേർന്നാണു ക്ലാസ്‌ റൂം ഹൈടെക് ആക്കുന്നത്‌. പദ്ധതി ചെലവി​െൻറ ആദ്യ ഗഡു പി.ടി.എ പ്രസിഡൻറ് മുജീബ്‌ കോക്കൂരിന് പി.എച്ച്‌. അബ്്ദുല്ല കൈമാറി. കൂടാതെ കൂടെ പഠിച്ച രണ്ടു പേർക്ക്‌ ചികിത്സ സഹായമായി ഒന്നരലക്ഷം രൂപയും മരണപ്പെട്ട കുടുംബത്തിന് അര ലക്ഷം രൂപയും നൽകാനും തീരുമാനമായി. നാട്ടിലും വിദേശത്തും ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികൾ ഇതിനായി ഒരു കൂട്ടായ്മയുണ്ടാക്കി. സി.വി. കബീർ, ഷാജു കോക്കൂർ, അബു മാമ്പയിൽ, റംഷി കോക്കൂർ, അഹ്മദ്‌ കൊഴിക്കർ, പി.എച്ച്‌. അബ്ദുല്ല, കെ.വി. ഹംസ എന്നിവർ പങ്കെടുത്തു. ഓണം- പെരുന്നാൾ ആഘോഷം എടപ്പാൾ: നെല്ലിശ്ശേരി എ.യു.പി. സ്‌കൂൾ ഓണം- ബക്രീദ് ആഘോഷങ്ങൾ തിമില വാദകനും സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം പ്രിൻസിപലുമായ സന്തോഷ് ആലങ്കോട് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് സി.വി. ഹംസത്തലി അധ്യക്ഷത വഹിച്ചു. വട്ടംകുളം പഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ്, പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ, റഷീദ് കെ. മൊയ്‌ദു, കെ. മുജീബ്, കെ. ഫക്രുദ്ദീൻ, എ.എം. ഫാറൂഖ്, സബിത അനിൽ, സാജിത റഷീദ്, പി.വി. ഹസീന, എം.വി. ഷീല, സുധീഷ് ആലങ്കോട്, പ്രിയ പന്താവൂർ, നിള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓണക്കളികളും ഓണപ്പാട്ടുകളുടെ ആലാപനവും ഓണസദ്യയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.