ഓറിയൻറൽ സ്‌കൂള്‍ ഹൈടെക്​: കൈത്താങ്ങുമായി പൂര്‍വ വിദ്യാര്‍ഥികളും

അലനല്ലൂര്‍: എടത്തനാട്ടുകര ഓറിയൻറൽ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ ഹൈടെക് ആക്കുന്ന പ്രവർത്തനത്തിന് സാമ്പത്തിക സഹായവുമായി 1990--'91 എസ്.എസ്.എല്‍.സി അലുംനി അസോസിയേഷൻ ഭാരവാഹികള്‍ സ്‌കൂളിലെത്തി. 26 വര്‍ഷത്തിന് ശേഷം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ ബാച്ച് സംഗമത്തിലാണ് ഫണ്ട് ശേഖരണം ആരംഭിച്ചത്. ഒരു മുറിക്കാവശ്യമായ 40,000 രൂപ സ്‌കൂള്‍ അങ്കണത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി. മുഹമ്മദിന് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം പി. സീനത്ത് അധ്യക്ഷത വഹിച്ചു. അലുംനി അസോസിയേഷന്‍ പ്രസിഡൻറ് പി. അഹമ്മദ് സുബൈര്‍, സെക്രട്ടറി എ.പി. മുജീബ്, ട്രഷറര്‍ ചുങ്കന്‍ സൈനുദ്ദീന്‍, എം. അബ്ദു, സി. ബഷീര്‍, പി. അബ്ദുസ്സലാം, സി.പി. ഹക്കീം, പി. മരക്കാര്‍, പി.പി. യൂസഫ്, പി.കെ. ആസാദ്, പി. അബ്ദുറസാഖ്, എന്‍. മുസ്തഫ, എം. അഷ്‌റഫ് വാണിയമ്പലം, കെ. സിദ്ദീഖ് ഒതായി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ എടത്തനാട്ടുകര ഓറിയൻറൽ ഗവ. സ്‌കൂളിലെ ഹൈടെക് പ്രവർത്തനത്തിനുള്ള അലുംനി അസോസിയേഷൻ സഹായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി. മുഹമ്മദിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.