ബിബി​െൻറ കൊലപാതകത്തിന് കാരണം പൊലീസ് അനാസ്ഥ ^കുമ്മനം

ബിബി​െൻറ കൊലപാതകത്തിന് കാരണം പൊലീസ് അനാസ്ഥ -കുമ്മനം ബിബി​െൻറ കൊലപാതകത്തിന് കാരണം പൊലീസ് അനാസ്ഥ -കുമ്മനം പുറത്തൂർ: ആർ.എസ്.എസ് പ്രവർത്തകൻ ആലത്തിയൂർ കുണ്ടിൽ ബിബിൻ കൊല്ലപ്പെടാൻ കാരണം പൊലീസി​െൻറ അനാസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ജാമ്യത്തിലിറങ്ങിയ ബിബിനെ വധിക്കുമെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും സുരക്ഷയൊരുക്കിയില്ലെന്ന് ബിബി​െൻറ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണ്. ഐ.ജി.യെങ്കിലും നേതൃത്വം നൽകുന്ന പുതിയ സംഘത്തെ അന്വേഷണത്തിന് ഏൽപ്പിക്കണം. കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകണം. ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗസ്റ്റ് 31ന് ചേർത്തലയിൽ ചേരുന്ന എൻ.ഡി.എ. സംസ്ഥാന സമിതി ചർച്ച ചെയ്യും. കേരള കോൺഗ്രസ് നേതാക്കളായ പി.സി. തോമസ്, അഹമ്മദ് തോട്ടത്തിൽ, സുരേഷ് ബാബു, അങ്കമാലി ബാബു, മെഹബൂബ്, ആർ.എസ്.എസ് സംസ്ഥാന നേതാവ് കെ. കൃഷ്ണൻകുട്ടി, ബി.െജ.പി സംസ്ഥാന സമിതി അംഗം വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, മനോജ് പാറശ്ശേരി, പ്രദീപ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. photo: tir mw2, 3, 4 ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ബിബി​െൻറ അമ്മയെ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.