രക്ഷ കരങ്ങൾക്ക് ബലമേകി റെസ്ക‍്യൂ വളൻറിയർമാർ

നിലമ്പൂർ: അപകട സ്ഥലങ്ങളിൽ രക്ഷപ്രവർത്തനം നടത്താൻ ഫയർ ആൻഡ് റെസ്ക‍്യൂ വകുപ്പിന് കീഴിൽ പരിശീലനം നേടിയെടുക്കുകയാണ് ഒരു പറ്റം യുവാക്കൾ. പ്രതിഫലേച്ഛയില്ലാതെ കരുത്തുറ്റ മനസും ശരീരവുമായി ഇനി അപകടസ്ഥലങ്ങളിൽ മറ്റു സർക്കാർ ഏജൻസികൾക്കൊപ്പം ഇവരുമുണ്ടാവും. മലയോര മേഖലയിലെ അപകട സ്ഥലങ്ങളിൽ സർക്കാർ രക്ഷ സംവിധാനങ്ങളെത്തുന്നതിന് മുമ്പ് രക്ഷ പ്രവർത്തനത്തിന് തുടക്കമിടാനാണ് സന്നദ്ധരായ യുവാക്കളെ പരിശീലിപ്പിക്കുന്നത്. കമ്യൂണിറ്റി റെസ്ക‍്യൂ വൊളൻറിയർമാർ എന്നറിയപ്പെടുന്ന യുവസംഘത്തിനുള്ള ഒന്നാംഘട്ട പരിശീലനം തിങ്കളാഴ്ച നിലമ്പൂരിൽ പൂർത്തിയായി. തെരഞ്ഞെടുത്ത 50ഓളം യുവാക്കളാണ് പരിശീലനം പൂർത്തീകരിച്ചത്. നിലമ്പൂർ ഫയർ ആൻഡ് റെസ്ക‍്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂറി‍​െൻറ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. സേനയെ കുറിച്ചും ഹൈഡ്രോളിക് ഉപകരണങ്ങൾ, ചെയിൻസോ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിലും പരിശീലനം നൽകി. ഫയർ എൻജിനിൽനിന്ന് വെള്ളം അടിച്ചുള്ള അഗ്നിശമനം നടത്തുന്നതെങ്ങനെയാണെന്നും ഓക്സിജൻ ലഭിക്കാത്ത സ്ഥലങ്ങളിലെ രക്ഷ പ്രവർത്തനത്തെ കുറിച്ചും മാർഗ നിർദേശം നൽകി. പരിശീലനങ്ങൾക്ക് ലീഡിങ് ഫയർമാൻമാരായ കെ. യൂസഫലി, കെ.ടി. ബ്രിജിലാൽ, ഫയർമാൻമാരായ ടി.കെ. നിഷാന്ത്, വി.സി. സിൽദാസ്, കെ. അഫ്സൽ, എം.വി. അജിത്ത് എന്നിവർ നേതൃത്വം നൽകി. വെള്ളത്തിനടിയിലൂടെയുള്ള രക്ഷപ്രവർത്തനം ഉൾെപ്പടെയുള്ള രണ്ടാംഘട്ട പരിശീലനം അടുത്ത മാസം നൽകും. എ.ഐ.വൈ.എഫ് മുനിസിപ്പൽ കൺവൻഷൻ നിലമ്പൂർ: എ.ഐ.വൈ.എഫ് നിലമ്പൂർ മുനിസിപ്പൽ കൺവൻഷൻ നിലമ്പൂർ പാർട്ടി ഓഫിസിൽ ജില്ല സെക്രട്ടറി പി.ടി. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അനസ് പൂതുരുത്തി അധ‍്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എം. ബഷീർ, അമിത് നാരായണൻ, ഷാനവാസ് ബാബു, മുണ്ടമ്പ്ര സക്കീർ, കെ. സുധീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.