കനത്ത മഴയിലും ചോരാത്ത കൃഷി ആവേശവുമായി വിദ്യാർഥികൾ

വണ്ടൂർ: കനത്ത മഴയിലും ചോരാത്ത കൃഷി ആവേശവുമായി വാണിയമ്പലം ഗവ. ഹയർ സെക്കഡറി സ്കൂൾ വിദ്യാർഥികൾ വയലിലിറങ്ങിയപ്പോൾ ഉദ്ഘാടനത്തിനെത്തിയ എ.പി. അനിൽകുമാർ എം.എൽ.എക്കും നോക്കി നിൽക്കാനായില്ല. എം.എൽ.എയടക്കം വയലിലിറങ്ങിയതോടെ കുട്ടികളുടെ നടീൽ ഉത്സവമായി മാറി. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് സ്കൂളിനോട് ചേർന്ന ഒരു ഏക്കർ സ്ഥലത്ത് ഞാർ നടീൽ ഒരുക്കിയത്. പരിപാടി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ് കെ.ടി. ജുവൈരിയ്യ, ബ്ലോക്ക് പഞ്ചായത്തംഗം സത്യഭാമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബേബി കമലം, പി.ടി.എ പ്രസിഡൻറ് പി.ടി. ജബീബ് സുക്കീർ, പ്രധാനാധ്യാപകൻ ഇ. ഉമ്മർ, കോഓഡിനേറ്റർ നിസാർ, ഇ. ഇബ്രാഹീം, പി. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.