കേരളം വീണ്ടും വട്ടിപ്പലിശക്കാരുടെ കൈകളില്‍ -രമേശ് ചെന്നിത്തല

ശ്രീകൃഷ്ണപുരം: കേരളം വീണ്ടും ബ്ലേഡ് മാഫിയയുടെ കൈകളിലേക്ക് തിരിച്ചുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഓപറേഷന്‍ കുബേര'യുടെ ഭാഗമായി കരിമ്പുഴ സഹകരണ അര്‍ബണ്‍ സൊസൈറ്റി നടപ്പാക്കിയ ഗ്രാമശ്രീ പദ്ധതിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോശ്രീ പദ്ധതി ഉദ്ഘാടനവും ചെന്നിത്തല നിര്‍വഹിച്ചു. പ്രസിഡൻറ് പി. ഹരിഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍, സി.വി. ബാലചന്ദ്രന്‍, ജില്ല ലീഗ് ട്രഷറര്‍ പി.എ. തങ്ങള്‍, ഒ. വിജയകുമാര്‍, എന്‍. ദിവാകരന്‍, പി. സ്വാമിനാഥന്‍, സിദ്ദീഖ് ഫൈസി, പി. കുഞ്ഞിമുഹമ്മദ്, യു. കുഞ്ഞയമു, പി. സുരേഷ്, ചന്ദ്രിക രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു. കരിമ്പുഴ സഹകരണ അര്‍ബണ്‍ സൊസൈറ്റിയുടെ ഗ്രാമശ്രീ പദ്ധതി മൂന്നാം വാര്‍ഷികാഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.