പച്ചക്കറി തോട്ടം പദ്ധതിക്ക് മൈലമ്പാറ ബദൽ സ്കൂളിൽ തുടക്കം

കരുളായി: ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് സ്കൂളുകളില്‍ നടപ്പാക്കുന്ന പച്ചക്കറി തോട്ടം പദ്ധതിക്ക് മൈലമ്പാറ ബദൽ സ്കൂളിൽ തുടക്കമായി. സ്കൂളിന് സമീപം പത്ത് സ​െൻറ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. 4000 രൂപ കാര്‍ഷിക ഉപകരണങ്ങള്‍, വിത്ത്, വളം മുതലായവ വാങ്ങാനും 1000 രൂപ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുമായി 5000 രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ഒരു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് സ്കൂളിലാണ് പദ്ധതി നടപ്പാക്കുക. കരുളായി ഗ്രാമപഞ്ചായത്തില്‍ ബദല്‍ സ്കൂളിനു പുറമെ കെ.എം ഹയർ സെക്കന്‍ഡറി സ്കൂളിലും പച്ചക്കറി തോട്ടം പദ്ധതി നടപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശരീഫ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഇൻചാര്‍ജ് മുരളീധരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. മനോജ്, ലിസി ജോസ്, ഷീബ പൂഴിക്കുത്ത്, കദീജ പറമ്പിൽപീടിക, സീനിയര്‍ കൃഷി അസിസ്റ്റൻറ് സുനില്‍ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ppm3 പച്ചക്കറി തോട്ടം പദ്ധതി മൈലമ്പാറ ബദൽ സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.