നെയ്യിെൻറ വില കുതിക്കുന്നു; ബിരിയാണിവെപ്പിന്​ ചെ​ലവേറും

മലപ്പുറം: പെരുന്നാളിന് ബിരിയാണിവെപ്പ് ചെലവേറും. 12 ശതമാനം ജി.എസ്.ടി ചുമത്തിയതോടെ നെയ്യി​െൻറ വില കുതിച്ചുകയറി. മുമ്പ് അഞ്ച് ശതമാനം മാത്രമായിരുന്നു നികുതി. എല്ലാത്തരം ബ്രാൻഡുകൾക്കും വിലകൂട്ടി. കിലോയിൽ 22 മുതൽ 25 രൂപവരെയാണ് വർധന. 500 ഗ്രാമിന് 15 രൂപയുടെ വ്യത്യാസമുണ്ട്. ബ്രാൻഡഡ് ബിരിയാണി അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടിയുണ്ട്. ബിരിയാണി അരിക്ക് നിലവിൽ 45 രൂപ മുതൽ 84 രൂപവരെയാണ് വില. മൊത്തവിപണിയിൽ വില കുറയുന്നുണ്ടെങ്കിലും ചില്ലറ വ്യാപാരികൾ വില താഴ്ത്താൻ തയാറായിട്ടില്ല. അണ്ടിപരിപ്പിന് ഗുണമേന്മക്ക് അനുസരിച്ച് കിലോക്ക് 680 മുതൽ 900 വരെയാണ് വില. ഗ്രേഡ് അനുസരിച്ച് 125 മുതൽ 210 വരെ ഉണക്കമുന്തിരിക്ക് വിലയുണ്ട്. ഏലക്ക വില കുതിച്ചുകയറുകയാണ്. ഏതാനും ആഴ്ചക്കൾക്കകം കിലോയിൽ 120 രൂപയുടെ വർധനയുണ്ടായി. ഇടത്തരം ഗ്രേഡ് ഏലക്കക്ക് ഇപ്പോൾ 1250 രൂപ കൊടുക്കണം. നേരേത്ത 900 രൂപക്ക് കിട്ടിയിരുന്നതാണിത്. ഏലക്ക മുന്തിയയിനത്തിന് 1450-1500 വിലയുണ്ട്്്. ഗ്രാമ്പൂ വിലയിൽ വ്യാത്യാസമില്ലെങ്കിലും കറുകപട്ടയുടെ വിലയിൽ 20 രൂപ കൂടി. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, വെളിച്ചെണ്ണ എന്നിവയുടെ വില കുതിച്ചുകയറുകയാണ്. കോഴി വിലയിൽമാത്രമാണ് നേരിയ കുറവുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.