ഹരിഹരന് സുവർണാദരവുമായി ​േകാഴിക്കോട്​ നഗരം

ഹരിഹരന് സുവർണാദരവുമായി േകാഴിക്കോട് നഗരം കോഴിക്കോട്: ചലച്ചിത്രരംഗത്ത് സുവർണജൂബിലിയുടെ നിറവിലെത്തിയ സംവിധായകൻ ഹരിഹരന് ആദരവുമായി നഗരം. ഒാൾ ഇന്ത്യ മലയാളി അസോസിയേഷ​െൻറ (എയ്മ) നേതൃത്വത്തിലാണ് സ്വപ്നനഗരിയിലെ തിങ്ങിനിറഞ്ഞ സദസ്സിൽ അദ്ദേഹത്തെ ആദരിച്ചത്. മലയാളത്തി​െൻറ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ 'സുവർണഹരിഹരം' എന്ന ആദരചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലം മായ്ച്ചു കളയാത്ത നിരവധി ചലച്ചിത്ര സൃഷ്ടികളുടെ ഉടമയാണ് ഹരിഹരനെന്നും അതിനു വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും എം.ടി പറഞ്ഞു. പ്രമുഖ സംവിധായകൻ ശ്യാം ബെനഗൽ ഹരിഹരന് ആദരമർപ്പിച്ചു. മലയാള ചലച്ചിത്ര രംഗത്ത് സുവർണ ലിപികളിൽ എഴുതി വെച്ചതാണ് ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥയെന്നും ത​െൻറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ചന്തുവെന്ന കഥാപാത്രമെന്നും നടൻ മമ്മൂട്ടി പറഞ്ഞു. സംഗീത സംവിധായകൻ ഇളയരാജ, സംവിധായകരായ ഐ.വി. ശശി, സത്യൻ അന്തിക്കാട്, രഞ്ജിത്ത്, വി.എം. വിനു, വിനയൻ, ഭദ്രൻ, ഷാജൂൺ കാര്യാൽ, ബാബു പിഷാരടി, ശ്രീക്കുട്ടൻ, ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, സീമ, അംബിക, ശാന്തികൃഷ്ണ, ജോമോൾ, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശബ്ദ സംയോജകൻ റസൂൽ പൂക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. തുടർന്ന് പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, വാണി ജയറാം, മൃദുല വാര്യർ എന്നിവർ ഹരിഹരൻ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചു. ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, രമ്യ നമ്പീശൻ, വിഷ്ണുപ്രിയ എന്നിവരുടെ നേതൃത്വത്തിൽ ഹരിഹരൻ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി നൃത്താവിഷ്കാരം നടന്നു. തുടർന്ന് ടിനി ടോം, വിനോദ് കോവൂർ, സുരഭി ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഹാസ്യവിരുന്നും അരങ്ങേറി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സെമിനാർ, ചലച്ചിത്രമേ‍ള എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നിരുന്നു. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.