ഓണക്കിറ്റ് വിതരണം ചെയ്തു

പാലക്കാട്: പരസ്പര സ്നേഹവും സാഹോദര്യവും നിലനിർത്താൻ ശ്രമിക്കണമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ബി. പ്രശോഭ്. വേൾഡ് എയ്ഡ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷവും ഓണക്കിറ്റ് വിതരണവും പാലക്കാട് ടൗൺഹാൾ അനക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേൾഡ് എയ്ഡ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന ഡയറക്ടർ സിദ്ദീഖ് ഇരുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വവൈസർ അഡ്വ. ഉണ്ണി തോമസ് ചുങ്കത്ത്, സംസ്ഥാന ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അനിൽകുമാർ, അസി. ഡയറക്ടർ നബീൽ അഹമ്മദ്, സംസ്ഥാന ജോയൻറ് ഡയറക്ടർ ബാബു കൊടുമ്പ്, ടി.സി. ഐബി, എ. തോമസ് കൊല്ലംകുന്ന്, അനിൽ കുമാർ സ്വാമി, കെ.പി. ബിനു, ജിൻസൺ വർഗീസ്, ദാസൻ വെണ്ണക്കര, വിനോദ് മലപ്പുറം എന്നിവർ സംസാരിച്ചു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ല സമ്മേളനം പാലക്കാട്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല സമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡൻറ് കെ. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, എ. രാമസ്വാമി, വി. രാമചന്ദ്രൻ, കെ. അപ്പു, സി. കൃഷ്ണമൂർത്തി, പി.കെ. രാജൻ, കെ.സി. രാജൻ, എസ്. സതീഷ്കുമാർ, കെ.കെ. സുരേന്ദ്രൻ, വി. സുധീർകുമാർ, എ.എക്സ്. ജോസ്, ആർ. സ്വാമിനാഥൻ, സി. കൃഷ്ണമൂർത്തി, കെ. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.